Wednesday, March 4, 2009

മര്‍ഫി തന്ന റബ്ബറും വില്‍സണ്‍ തന്ന ആപ്പിളും

മര്‍ഫി തന്ന റബ്ബറും വില്‍സണ്‍ തന്ന ആപ്പിളും

കായല്‍ നികത്തി റാണി,ചിത്തിര,മാര്‍ത്താണ്ഡം
എന്നു മൂന്നു തുരുത്തുകളുണ്ടാക്കി നെല്ലുകൃഷി നടത്തി
മലയാളികളെ ചോറൂട്ടിയ മുരിക്കനെ രാഷ്ട്രീയക്കാര്‍
കായല്‍ രാജാവെന്നു വിളിച്ചു.ഭൂഭരിസ്കരണം വഴി
പാടശേകരങ്ങള്‍ മിച്ച ഭൂമികളാക്കി
.കുമരകം ശങ്കുണ്ണി മേനോന്റെ നേതൃത്വത്തില്‍ മുരിക്കന്റെ പാടസെകരം പിടിചടക്കി
മുരിക്കന്റെ കുലം കുത്തി.
പക്ഷെ മരിക്കും മുന്‍പു മേനോന്‍
മലയളം വാരികയിലൂടെ കുമ്പസാരിച്ചു.കണ്ണീരൊഴുക്കി.

കാഞ്ഞിരപ്പള്ളിക്കരെ റബ്ബര്‍ രാജാക്കന്മാര്‍ എന്നു വിളിക്കുമെങ്കിലും
ഭൂപരിഷ്കരണം അവരുടെ തോട്ടങ്ങള്‍ കീറിമുറിക്കാന്‍ ആരും ഇതുവരെ ശ്രമിച്ചില്ല.
റബ്ബര്‍ അച്ചായന്മാരുടേതും പാടങ്ങള്‍ പിള്ളേച്ചന്മാരുടേയും ആയതാണു കാരണം എന്നു ദോഷൈകദൃക്കുകള്‍.
പക്ഷെ ഒന്നുണ്ട്,കേരളത്തില്‍ ഇന്ന്‌ ആദായം തരുന്ന ഏക കൃഷി റബ്ബര്‍ കൃഷി മാത്രമാണ്‌.
29 ല്‍` നിന്നും 160 ലെത്തി പിന്നെ 70 ല്‍` നില്‍ക്കുന്ന വില.
വെട്ട്കൂലി മരത്തിനു ഒരു രൂപാ വരെ ഉയര്‍ന്നെങ്കിലും റബ്ബര്‍ കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാം.

ജെ.ജെ മര്‍ഫി എന്ന വെയില്‍സുകാരന്‍ സായിപ്പിനോടു വേണം കാഞ്ഞ്രപ്പള്ളിക്കാരും
പാലാക്കാരും കൃതജ്ഞരായിരിക്കേണ്ടത്.ഷിപ്പിംഗും ബാങ്കിംഗും തൊഴിലാക്കിയിരുന്ന
ഒരു ഡബ്ലിന്‍ കുടുംബത്തിലാണ്‌ മര്‍ഫി ജനിച്ചത്‌.ഒരേഴാം മാസക്കാരന്‍,മെലിഞ്ഞ വലിവുകാ​രന്‍ കുട്ടി.
ട്രിനിറ്റി കോളേജിലെ പഠനത്തിനു ശെഷം സിലോണിലെ ഒരു തേയിലത്തോട്ടത്തില്‍ ചേര്‍ന്നു.
പിന്നെ ദക്ഷിണേന്ത്യലിക്കു വന്നു. 29 വയസ്സില്‍ പാമ്പാടും പാറയില്‍ എത്തി
കാട്ടില്‍ വളര്‍ന്നിരുന്ന ഏലം ശാസ്ത്രീയമയി വിപുലമായി കൃഷി ചെയ്തു.
തണല്‍ ഏറെ വേണ്ടിയിരുന്നതിനാല്‍ മരം മുറിക്കാതെ തന്നെ ചെയ്യാവുന്ന കൃഷിയാണ്‌ ഏലം.
ലോകത്തില്‍ ആദ്യമായി ഏലത്തോട്ടം നിര്‍മ്മിച്ചത്‌ ജെ.ജെ മര്‍ഫിയാണ്‌.

1872 ല്‍` ബ്രിട്ടന്‍ റബ്ബര്‍കൃഷിയില്‍ താല്‍പര്യം കാട്ടിയതോടെ മറ്റു മൂന്നു പേരുമായി
മര്‍ഫി ആലുവായില്‍ റബ്ബര്‍ കൃഷി തുടങ്ങി.
1904 ആയപ്പോള്‍ മര്‍ഫി ഏന്തയാറില്‍ തനിയെ റബ്ബര്‍കൃഷി തുടങ്ങി.
മര്‍ഫിയെത്തുടര്‍ന്നു റബ്ബര്‍കൃഷി തുടങ്ങിയ സ്റ്റെര്‍ ലിംഗ് എന്ന ഭീകരന്‍
സാമ്പത്യമാന്ദ്യത്തെത്തുടര്‍ന്നു രണ്ടാം ലോകമഹായുദ്ധകാലത്തു
റബ്ബര്‍ കൃ^ഷിയില്‍ നിന്നു പിന്മാറിയിട്ടും മര്‍ഫി
മലേഷ്യന്‍ ക്ലോണലുകളുമായി രംഗത്തുത്ഊടര്‍ന്നു വന്വിജയം കൈവരിച്ചു

.കുരുമുളക്‌ തേയില എന്നിവയും മര്‍ഫി വന്‍ തോതില്‍ കൃഷി ചെയ്തു വിജയം വരിച്ചു.
ഒന്നാം ലോകമഹായുദ്ധത്തില്‍ പങ്കേടുക്കാന്‍ താല്‍പര്യം കാട്ടിയ മര്‍ഫിക്കു
രണ്ടു വയസ്സ് കൂടിയതിനാല്‍ അനുമതി കിട്ടിയില്ല.
1957 മെയ് 9 ഏഅന്തയാറില്‍ വച്ച്‌ മര്‍ഫി അന്തരിച്ചു
.മുണ്ട്ക്കയത്തെ മുണ്ടക്കയം ക്ലബ് അദ്ദേഹത്തിന്റെ സ്മരണ നിലനിര്‍ത്തുന്നു.
മര്‍ഫിയെ പോളുള്ള മറ്റോരു സായിപ്പായിരുന്നു
ഹിമാലയന്‍ താഴ്വരയില്‍ ആപ്പിള്‍ കൃഷി തുടങ്ങി ലോകോത്തര ആപ്പിളുകള്‍
അവിടെ ഉല്‍പ്പാദിപ്പിക്കപ്പെടാന്‍ കാരണമായ
ജോര്‍ജ് വില്‍സണ്‍.

No comments:

My Blog List